Monday, August 16, 2010

നാരായണേട്ടനും മെരുവും ഞങ്ങളും ( ശരത്ത്. വി. ബി)

      സമയും ഏറെ വൈകിയിരുന്നു. ഞാന്‍ ഉറങ്ങുകയായിരുന്നു. അപ്പോഴാണ് ഫോണ്‍ വന്നത്. അമ്മയാണ് ഫോണ്‍ എടുത്തത്. അമ്മ അച്ഛനെ വിളിച്ചുണര്‍ത്തി. തുടര്‍ന്ന് എന്നെയും. ഞാന്‍ കാര്യം തിരക്കി. അപ്പോഴാണ് അമ്മ പറഞ്ഞത്, "തെക്കെ കണ്ടത്തിലെ തെങ്ങില്‍ നിന്നും എന്തോ ശബ്ദം കേള്‍ക്കുന്ന്ണ്ട്"
      "ആരാ പറഞ്ഞത്"
      "പ്രവീണേട്ടന്‍"
      ഞങ്ങളവിടെ എത്തുമ്പോള്‍ അവിടെ അഞ്ചെട്ടുപേര്‍ ഉണ്ടായിരുന്നു. ആളുകള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. കൂട്ടത്തില്‍ അഹങ്കാരിയായ നാരായണേട്ടനും. ആ സമയത്ത് മാധവേട്ടന്‍ തെങ്ങിന്റെ മുകളിലേക്ക് ടോര്‍ച്ചടിച്ചുകൊണ്ട് പറഞ്ഞു: 
      “അതു മരപ്പട്ടിയാണ്". 
      എന്നാല്‍ നാരായണേട്ടന്‍ അതു തിരുത്തി. തിളങ്ങുന്ന കണ്ണു കണ്ടില്ലെ അതു മെരുവാണ്.ഞങ്ങളെല്ലാവരും അതിനെ പിന്താങ്ങി. പിന്നീട് ഞങ്ങളെല്ലാം ചേര്‍ന്ന് അതിനെ പിടിക്കാനായ് പറമ്പ് ചുറ്റും വളഞ്ഞു. പിടിക്കാനുള്ള തന്ത്രങ്ങളെല്ലാം നാരായണേട്ടന്‍റെ വകയായിരുന്നു. നീണ്ട പരിശ്രമത്തിനൊടുവില്‍ ഞങ്ങള്‍ മെരുവിനെ പിടിച്ചു.
       “സൂക്ഷിക്കണം, അതു മാന്തും" 
       എന്റെ വല്ല്യച്ഛന്റെ ഈ വാക്കുകള്‍ നാരായണേട്ടന്‍ വകവെച്ചില്ല. അതു മാന്തില്ല, നിങ്ങള്‍ പോയി അതിന്റെ കഴുത്തില്‍ പിടിക്ക്". നാരായണേട്ടന്‍ പറഞ്ഞതുകേട്ട് രണ്ടുപേര്‍ അതിന്റെ കഴുത്തില്‍ പിടിക്കാന്‍ പോയി. അവര്‍ക്ക് നെഞ്ചത്ത് തന്നെ മാന്തല്‍കിട്ടി.
       ഇതുകണ്ട് നാരായണേട്ടന്‍ ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു- "മണ്ടന്മാര്‍"
ഞങ്ങളെല്ലാവരും നാരായണേട്ടനെ ദ്യേഷ്യത്തോടെ നോക്കി. ആ സമയത്ത് ആരോ മെരുവിന്‍റെ തലയ്ക്ക ശക്തമായി അടിച്ചു.
       “അതു ചത്തു" പ്രവീണേട്ടന്‍ പറഞ്ഞു. 
       ഇതുകേട്ട നാരായണേട്ടന്‍ ഓടിപ്പോയി മെരുവിനെ എടുക്കാന്‍ ശ്രമിച്ചതും മെരു പൂര്‍വ്വാധികം ശക്തിയോടെ നാരായണേട്ടന്റെ മുഖത്തും നെഞ്ചത്തും മാന്തി. എല്ലാവരും ചേര്‍ന്ന് മെരുവിനെ തച്ചുകൊല്ലുകയും ചെയ്തു.         
        കുതറിയോടിയ നാരായണേട്ടനെ കണ്ട് എന്റെ വല്യച്ഛന്‍ പറഞ്ഞു- "കിട്ടേണ്ടത് കിട്ടിയാല്‍ തോന്നേണ്ടത് തോന്നും"

1 comments:

kanav said...

അസ്സലായിട്ടുണ്ട്. നാരായണേട്ടനെപ്പോലെയുള്ളവര്ക്ക് അങ്ങനെത്തന്നെ കിട്ടണം

Post a Comment