Govt. High School, Narikkuni
Fresh Blossoms aims at publishing students' creative rendering online.Don't leave the page without commenting on their humble attempts, as it would help them better their works.

Wednesday, October 20, 2010
യാഥാര്‍ത്ഥ്യങ്ങള്‍ക്കു നടുവില്‍ (ആര്‍ദ്ര, ബി.ജെ)
3:30 AM
Govt. HS Narikkuni
എന്റെ ഗ്രാമത്തില്‍ നടന്ന ഒരു സംഭവമാണിത്. എങ്ങനെ ആണെന്നറിയില്ല, ഈ രസകരമായ സംഭവം പിറ്റേ ദിവസത്തേക്ക് തന്നെ നാട്ടിലെ എല്ലാവരും അറിഞ്ഞുകഴിഞ്ഞിരുന്നു. അറിയാത്തവരായി ചുരുക്കം ചിലര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനകം അവരും അറിഞ്ഞുകാണും.
ഇനി ആ സംഭവം കേട്ടോളൂ.
ഇതിലെ മുഖ്യ കഥാപാത്രങ്ങള്‍ എന്നു പറയാവുന്നത് രണ്ടുപേരാണ്. ഒന്ന് ഷഫീഖ്, രണ്ടാമന്‍ ചന്ദ്രന്‍. ചന്ദ്രനെക്കണ്ടാല്‍ പച്ചവെള്ളം ചവച്ചുകുടിച്ച പോലെയേ തോന്നൂ. എന്നുവച്ചാല്‍ തീരെ പാവമാണെന്നര്‍ത്ഥം.
എന്നാല്‍ ഷഫീഖ് സൗന്ദര്യത്തിനും, ഇരിക്കുന്ന സ്ഥാനത്തിനും അനുസരിച്ച വേഷവിധാനങ്ങളാല്‍ വളരെ ഭംഗിയില്‍ നടക്കുന്ന ആളാണ്.
പക്ഷേ എന്തു ചെയ്യാം? കാലം ഇവരുടെ സൗഹൃദബന്ധത്തെ ഒരുപാടു നീട്ടിയില്ല. സാഹചര്യമാണല്ലോ മനുഷ്യനെ ജീവിക്കാന്‍ പഠിപ്പിക്കുന്നത്. അക്കാരണത്താല്‍ തന്നെയാവാം ഷഫീഖ് ഗള്‍ഫിലേക്ക് യാത്രയായി. എന്നാല്‍ ചന്ദ്രനാകട്ടെ, കൂലിപ്പണിയെടുത്ത് അത്യാവശ്യം മെച്ചപ്പെട്ട രീതിയില്‍ തന്നെ കുടുംബം പോറ്റി.
അങ്ങനെയിരിക്കെയാണ് ചന്ദ്രന് എന്തോ രോഗം പിടിപെട്ടത്. അതിന് അയാള്‍ മരുന്ന് കഴിക്കുകയും രോഗം മാറിയെങ്കിലും മരുന്നിന്റെ പാര്‍ശ്വഫലമായി അയാളുടെ തലമുടി കൊഴിഞ്ഞു പോകുകയും 20% മാത്രം ബാക്കിയാവുകയും ചെയ്തു.
ഏകദേശം അഞ്ചു വര്‍ഷത്തിനോടടുത്തപ്പോള്‍ ഷഫീഖ് ഗള്‍ഫില്‍ നിന്നും വന്നു. അതും പഴയതിലും സുന്ദരനായിത്തന്നെ. നല്ലമുടിയും, പാല്‍ നിറവും, പണവും, കോട്ടും ഷൂവുമൊക്കെയായി ഷഫീഖ് വന്നപ്പോള്‍ അയാളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം ചന്ദ്രനും നടത്തി. ഷഫീഖ് വന്നപ്പോള്‍ തന്നെ ചന്ദ്രന്റെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ച് പറയാന്‍ തുടങ്ങി. പ്രത്യേകിച്ച് ചന്ദ്രന്റെ മുടിയുടെ കാര്യമായിരുന്നു പറഞ്ഞത്. ആ കാര്യം പറഞ്ഞ് ഷഫീഖ് ചന്ദ്രനെ ഒരുപാട് പരിഹസിച്ചു.
മരുഭൂമിയില്‍ പുല്ല് കിളിര്‍ത്തതു പോലുണ്ടെന്നും മുള്ളന്‍ പന്നിക്ക് മുള്ള് വന്നതുപോലുണ്ടെന്നും പറഞ്ഞ് തനിക്ക് പരിഹസിക്കാന്‍ കഴിയാവുന്നതിന്‍റെ പരമാവധി പരിഹസിച്ചു. വളരെയധികം ക്ഷമാശീലനായ ചന്ദ്രന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. ഷഫീഖ് വന്നത് നാട്ടുകാര്‍ക്കും ശല്യമായി.
ഷഫീഖ് വന്നതുമുതല്‍ നാട്ടുകാര്‍ക്ക് പ്രത്യകിച്ച് മുടികൊഴിഞ്ഞവര്‍ക്ക് അയാളുടെ മുന്നിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥവന്നു. സന്ദര്‍ഭമോ സാഹചര്യമോ നോക്കാതെ ഷഫീഖ് എല്ലാവരെയും പരിഹസിച്ചു. ആര്‍ക്കും മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല.
ഒരുദിവസം ഷഫീഖും ചന്ദ്രനും കൂടി ബസ് സ്റ്റോപ്പിനടുത്തുള്ള ഒരു വലിയ മരത്തിനു ചുവട്ടില്‍ നിന്നപ്പോഴാണ് ഒരു വൃദ്ധന്‍ ആ വഴി വന്നത്. ഷഫീഖ് അയാളെ പരിഹസിച്ച് പകുതിയോളം എത്തിയപ്പോഴാണ് വസ് സ്റ്റോപ്പിലെ ആളുകള്‍ ഷഫീഖിന്റെ തലയില്‍ കാക്ക കാഷ്ഠിച്ചത് കണ്ടത്. വിവരം ശഫീഖും ചന്ദ്രനും അറിഞ്ഞ ഉടനെ ചന്ദ്രന്‍ അടുത്തുകണ്ട ഇല പറിച്ച് തലയിലെ കാക്കക്കാഷ്ഠം രണ്ടുമൂന്നാവര്‍ത്തി അമര്‍ത്തിത്തുടച്ചു. ശേഷം ഇലകയ്യിലെടുത്തപ്പോള്‍ കാഷ്ഠത്തോടൊപ്പം കറുത്തമുടിയുടെ വിഗ്ഗും അവര്‍ക്കെല്ലാം കാണാന്‍ കഴിഞ്ഞു. വിഗ്ഗ് കണ്ട ചന്ദ്രന്‍ സ്തംഭിച്ചുനിന്നുപോയി. ബസ്സ്റ്റോപ്പിലെ ആളുകളും വൃദ്ധനും അടക്കം എല്ലാവരും ഷഫീഖിന്റെ തലയിലേക്ക് നോക്കിയപ്പോള്‍ കണ്ടത്, മൊട്ടത്തലയനായ ഷഫീഖ് ഓടി ഓട്ടോയില്‍ കയറുന്നതായിരുന്നു. ആളുകള്‍ ചിരിച്ചു പരവശരായാണ് മടങ്ങിയത്. കണ്ടവരോടൊക്കെ പ്രസ്തുത വിവരം പറയാനും അവര്‍ മറന്നില്ല.
പിറ്റേദിവസം തന്നെ ഷഫീഖ് ഗള്‍ഫിലേക്ക് തിരിച്ചുപോയി. ഒരുപക്ഷേ, താന്‍ പരിഹസിച്ചവരെല്ലാം തന്നെ പരിഹസിക്കുമല്ലോ എന്നതുകൊണ്ടാവാം ശഫീഖ് തിരിച്ചുപോയത്. ഇപ്പോള്‍ നാലു വര്‍ഷമായിട്ടെയുള്ളൂ പോയിട്ട്. ഇനി മടങ്ങിവരുന്നസമയം നാട്ടുകാര്‍ സിനിമാസ്റ്റൈലില്‍ വിഗ്ഗ് വെച്ച് സ്വീകരിക്കാന്‍ പദ്ധതിയിട്ട് കാത്തിരിക്കയാണെന്നാണ് കേട്ടുകേള്‍വി.
Sunday, September 19, 2010
ചിറകൊടിഞ്ഞ സ്വപ്നം (അനുശ്രീ. വീ. ആര്‍ 10. C)
9:13 AM
Govt. HS Narikkuni
ഉദയ സുര്യന്‍ കിളിവാതിലില്‍ കൂടി അകത്തേക്ക് എത്തിനോക്കി. നേരിയ പ്രകാശം മുഖത്ത് തട്ടിയപ്പോള്‍ കിങ്ങിണിമോള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കി, അവളുടെ കണ്ണുകള്‍ ചെന്നിടഞ്ഞത് ആ വലിയ കുളത്തിലായിരുന്നു. ആ കല്പടവുകള്‍ക്കിടയിലൂടെ അവളുടെ കണ്ണുകള്‍ സാവധാനം താഴേക്കരിച്ചിറങ്ങി. കുളത്തില്‍ മനോഹരമായ താമരപ്പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്നു. പൊട്ടുതൊട്ട പോലെ ഇതളുകളിലുള്ള മഞ്ഞുതുള്ളി പൂക്കളെ സുന്ദരികളാക്കുന്നു. 'ഒരുനല്ല പ്രഭാതം ആശംസിക്കുന്നു' എന്നമട്ടില്‍ എല്ലാപൂക്കളും സൂര്യനെ നോക്കി പുഞ്ചിരിക്കുകയാണ്. "കിങ്ങിണിക്കുട്ടീ" ആ വിളികേട്ടു ഒരുസ്വപ്നത്തിലെന്നപോലെ കിങ്ങിണിമോള്‍ ഞെട്ടിയുണര്‍ന്നു. ഉണ്ണിയേട്ടനാണ്. കിങ്ങിണിയുടെ ഏട്ടന്‍, എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. കിങ്ങിണി ഇപ്പോള്‍ ആറാം ക്ലാസ്സില്‍ എത്തേണ്ടതായിരുന്നു. പക്ഷെ വിധി ആ ഭാഗ്യം തട്ടിയെടുത്തു. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴുണ്ടായ ബസ്സ് ആക്സിഡന്റില്‍ അവളുടെ രണ്ടു കാലും നഷ്ടമായി. അതുകൊണ്ട് തന്നെ അവളുടെസ്ഥാനം ഈ കട്ടിലിലാണ്, ദിവസവും ഈ കാഴ്ചകളും. സ്കൂളില്‍പോവാത്തതുകൊണ്ട് സ്കൂളിലെ വിശേഷങ്ങളൊക്കെ ദിവസവും ഉണ്ണ്യേട്ടന്‍ പറഞ്ഞുകൊടുക്കും. മനോഹരമായ ഒരു കൊച്ചു വിദ്യാലയമാണത്. സ്കൂളിനു തണലേകിക്കൊണ്ട് ധാരാളം അരയാലുകളും. സ്കൂളിനടുത്ത് മനോഹരമായ ഒരു പുല്ത്തറയുണ്ട്, അവിടെയിരുന്നാണ് ഉന്ന്യേട്ടനും കൂട്ടുകാരും കളിക്കാറ്.
ഉണ്ണ്യേട്ടന്‍ അവിടേക്ക് വന്നു. കിങ്ങിണിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. ഉണ്ണ്യേട്ടന്‍ ഇന്നു നല്ല സന്തോഷത്തിലാണല്ലോ, കിങ്ങിണി പറഞ്ഞു. "ആ, ഇന്നു ഞങ്ങളുടെ യുവജനോല്‍സവമാണ്, ഞാന്‍ ഒരു കവിതചൊല്ലുന്നുണ്ട്", ഉണ്ണി പറഞ്ഞു. "ആഹാ, ഏട്ടന്‍ ഏത് കവിതയാണ് ചെല്ലുന്നത്?" കിങ്ങിണി ചോദിച്ചു. "കുമാരനാശാന്റെ നളിനി" ഉണ്ണി പറഞ്ഞു. "ഞാന്‍ ഒന്നാം സമ്മാനം വാങ്ങും". കിങ്ങിണി ചിരിച്ചു. "ഞാന്‍കുളിച്ചു വരാം", എന്ന് പറഞ്ഞു ഉണ്ണി കുളത്തിലെക്കോടി. കിങ്ങിണി ജനാലയില്‍ക്കൂടി കുളത്തിലേക്ക് നോക്കിയിരുന്നു.
"ഉണ്ണ്യേട്ടാ, എനിക്കൊരു താമരപ്പൂ പറിക്കണേ" കിങ്ങിണി വിളിച്ചു പറഞ്ഞു. ഉണ്ണി അതുകേട്ടപാടെ കുഞ്ഞുപെങ്ങള്‍ക്കായി കുളത്തിന്റെ ഒത്ത നടുവിലുള്ള ആ സുന്ദരിയായ താമരപ്പൂ പറിക്കാനായി നീന്തി. താമരപ്പൂ ഉണ്ണിയെനോക്കി ചിരിച്ചു. ആ പൂ പറിക്കുകയും ഉണ്ണി കുളത്തിലേക്ക് മുങ്ങിത്താണു പോയി. ഇതുകണ്ട കിങ്ങിണി ഉറക്കെകരയാന്‍ തുടങ്ങി. പക്ഷെ അവളുടെ കണ്ണീര്‍ വിധി കണ്ടില്ല. ഉണ്ണിയുടെ ജീവനും തട്ടിയെടുത്തുകൊണ്ട് പറന്നകന്നു. അതുവരെ പുഞ്ചിരിതൂകിയ താമരപ്പൂവിന്റെ മുഖമൊന്നു വാടി.

Monday, August 16, 2010
നാരായണേട്ടനും മെരുവും ഞങ്ങളും ( ശരത്ത്. വി. ബി)
3:31 PM
Govt. HS Narikkuni
സമയും ഏറെ വൈകിയിരുന്നു. ഞാന്‍ ഉറങ്ങുകയായിരുന്നു. അപ്പോഴാണ് ഫോണ്‍ വന്നത്. അമ്മയാണ് ഫോണ്‍ എടുത്തത്. അമ്മ അച്ഛനെ വിളിച്ചുണര്‍ത്തി. തുടര്‍ന്ന് എന്നെയും. ഞാന്‍ കാര്യം തിരക്കി. അപ്പോഴാണ് അമ്മ പറഞ്ഞത്, "തെക്കെ കണ്ടത്തിലെ തെങ്ങില്‍ നിന്നും എന്തോ ശബ്ദം കേള്‍ക്കുന്ന്ണ്ട്"
"ആരാ പറഞ്ഞത്"
"പ്രവീണേട്ടന്‍"
ഞങ്ങളവിടെ എത്തുമ്പോള്‍ അവിടെ അഞ്ചെട്ടുപേര്‍ ഉണ്ടായിരുന്നു. ആളുകള്‍ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. കൂട്ടത്തില്‍ അഹങ്കാരിയായ നാരായണേട്ടനും. ആ സമയത്ത് മാധവേട്ടന്‍ തെങ്ങിന്റെ മുകളിലേക്ക് ടോര്‍ച്ചടിച്ചുകൊണ്ട് പറഞ്ഞു:
“അതു മരപ്പട്ടിയാണ്".
എന്നാല്‍ നാരായണേട്ടന്‍ അതു തിരുത്തി. “തിളങ്ങുന്ന കണ്ണു കണ്ടില്ലെ അതു മെരുവാണ്.” ഞങ്ങളെല്ലാവരും അതിനെ പിന്താങ്ങി. പിന്നീട് ഞങ്ങളെല്ലാം ചേര്‍ന്ന് അതിനെ പിടിക്കാനായ് പറമ്പ് ചുറ്റും വളഞ്ഞു. പിടിക്കാനുള്ള തന്ത്രങ്ങളെല്ലാം നാരായണേട്ടന്‍റെ വകയായിരുന്നു. നീണ്ട പരിശ്രമത്തിനൊടുവില്‍ ഞങ്ങള്‍ മെരുവിനെ പിടിച്ചു.
“സൂക്ഷിക്കണം, അതു മാന്തും"
എന്റെ വല്ല്യച്ഛന്റെ ഈ വാക്കുകള്‍ നാരായണേട്ടന്‍ വകവെച്ചില്ല. “അതു മാന്തില്ല, നിങ്ങള്‍ പോയി അതിന്റെ കഴുത്തില്‍ പിടിക്ക്". നാരായണേട്ടന്‍ പറഞ്ഞതുകേട്ട് രണ്ടുപേര്‍ അതിന്റെ കഴുത്തില്‍ പിടിക്കാന്‍ പോയി. അവര്‍ക്ക് നെഞ്ചത്ത് തന്നെ മാന്തല്‍കിട്ടി.
ഇതുകണ്ട് നാരായണേട്ടന്‍ ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു- "മണ്ടന്മാര്‍"
ഞങ്ങളെല്ലാവരും നാരായണേട്ടനെ ദ്യേഷ്യത്തോടെ നോക്കി. ആ സമയത്ത് ആരോ മെരുവിന്‍റെ തലയ്ക്ക ശക്തമായി അടിച്ചു.
“അതു ചത്തു" പ്രവീണേട്ടന്‍ പറഞ്ഞു.
ഇതുകേട്ട നാരായണേട്ടന്‍ ഓടിപ്പോയി മെരുവിനെ എടുക്കാന്‍ ശ്രമിച്ചതും മെരു പൂര്‍വ്വാധികം ശക്തിയോടെ നാരായണേട്ടന്റെ മുഖത്തും നെഞ്ചത്തും മാന്തി. എല്ലാവരും ചേര്‍ന്ന് മെരുവിനെ തച്ചുകൊല്ലുകയും ചെയ്തു.
കുതറിയോടിയ നാരായണേട്ടനെ കണ്ട് എന്റെ വല്യച്ഛന്‍ പറഞ്ഞു- "കിട്ടേണ്ടത് കിട്ടിയാല്‍ തോന്നേണ്ടത് തോന്നും"

Tuesday, July 13, 2010
The Magic Needle (Amrutha. R.S)
3:28 AM
Govt. HS Narikkuni
Once there lived a boy named Sanku in a remote village. He had no parents. He was always alone in his small ramshackle hut. He was a cobbler. He was happy and satisfied from the income from his job and was not greedy.
Sanku had no good food or colorful dress. The income he got from his job was very meager.
One day Sanku was sewing the shoes. A man appeared in front of him. He was totally stranger to him. The man gave him a special type of needle and disappeared. It was a magical needle. Sanku became surprised.
The next day he sewed with the new needle. Suddenly the shoes became a golden shoe. He sold it to a rich man. Every time he sew with that needle, it happened. Thus he gained more money. Then he became a millionaire. The stranger who appeared before him was none other than the great God!
God Always helps the poor
Saturday, July 3, 2010
Thus She Dreamt Once (Amrutha. R.S)
11:12 AM
Govt. HS Narikkuni
(This is a story written as a part of class room activity related to 1st unit in English 'When Wishes Come True)
I was studying in fourth standard when this incident happened. One day our class teacher did not come to our class room. It was the first period. In the absence of the teacher all students began to make noise and started playing, except me.
The neighboring class teacher came to our class and in a fury, she caned all the children. I too felt the severe pain of caning on my hand. I felt very sad. That caning made me angry towards the teacher.
How I wished I became a teacher.
I wanted to teach her a lesson.
That night I dreamt a beautiful dream.
That was this.
I became a teacher and the teacher who caned me was a pupil in my class.
Really, I wanted to punish her. I took a big stick and started caning her.
At that time, she pushed me down.
Alas, I fell down.
I cried, cried for long.
I woke up crying…………….
It was only a dream.
Only a dream, but that dream made me very happy.

Thursday, May 20, 2010
അവസാന ബലി (അനുശ്രീ. കെ)
10:32 PM
Govt. HS Narikkuni
വേദമാണിക്യന് ആഹ്ലാദവും ആവേശവും ഏകിക്കൊണ്ട് വീണ്ടും വെളിച്ചങ്ങള്‍ ഒഴുകി നടന്നു. അനുനിമിഷം വെള്ളം കയറിക്കൊണ്ടിരുന്നു.
വെള്ളം മാറിടത്തോളമുയര്‍ന്നു. വൃദ്ധന്‍ ആനന്ദപൂര്‍വ്വം പറഞ്ഞു: "വാ വാ മണ്ടി വന്നേ, മാണിക്യത്തിന്നൊരു സന്തോയം തന്നാട്ടെ."
ഏങ്ങിക്കരച്ചിലുകളും എണ്ണിപ്പറച്ചിലുകളും എങ്ങോ ചെന്ന് നങ്കൂരമിട്ടു. കഴുക്കോലിന്റെ മുകളില്‍ പറ്റിപ്പിടിച്ച് ഈയാം പാറ്റകളുടെ ശവശരീരങ്ങള്‍ അയാളെ ഓര്‍മിപ്പിച്ചു: "നീയും ഞാനും പാറ്റേം പല്ലീമെല്ലാം ബലികളാ കേട്ടോ."
മഴ ആരോഹണാവരോഹണ തലങ്ങളില്‍ പെയ്തു.
ക്ഷണ നേരം ....
വെള്ളം ഒന്നിളകി മറിഞ്ഞു.
വൃദ്ധന്‍ വെള്ളത്തോടെന്ന പോലെ പറഞ്ഞു:
"എന്താ അവിടുത്തേക്ക് ഈ എന്നെയും വേണമെണോ? എടുത്താട്ടെ." വെള്ളം ഒരു തവണ കൂടി ഇളകി മറിഞ്ഞു. ശാന്തം.
ജലപ്പരപ്പിനു മുകളില്‍ മൗനസമുദ്രം മാത്രം. വെള്ളമിറങ്ങി.
മകന്‍ തന്റെ വീട്ടിലെത്തി. ഒരു മൃതദേഹം!
അന്താളിപ്പോടെ ആ മുഖം അവന്‍ മനസ്സിലാക്കി. അച്ഛന്‍!
അതെ, വേദമാണിക്യം ആയിരുന്നു അത്. ആഗ്രഹിച്ചതെല്ലാമേകിയ ദൈവത്തിന്റെ തിരുമുഖമാവാം അയാളുടെ മരണ ചിന്തയില്‍. മരണത്തിനും അയാള്‍മന്ദഹാസത്തിന്റെ ശുദ്ധതയേകി. ദേവതയുടെ അവസാന ബലിയെന്ന സംതൃപ്തിയോടെ