Thursday, May 20, 2010

അവസാന ബലി (അനുശ്രീ. കെ)

അവസാന ബലി
വേദമാണിക്യന് ആഹ്ലാദവും ആവേശവും ഏകിക്കൊണ്ട് വീണ്ടും വെളിച്ചങ്ങള്‍‌ ഒഴുകി നടന്നു. അനുനിമിഷം വെള്ളം കയറിക്കൊണ്ടിരുന്നു.
വെള്ളം മാറിടത്തോളമുയര്‍ന്നു. വൃദ്ധന്‍ ആനന്ദപൂര്‍വ്വം പറഞ്ഞു: "വാ വാ മണ്ടി വന്നേ, മാണിക്യത്തിന്നൊരു സന്തോയം തന്നാട്ടെ."
ഏങ്ങിക്കരച്ചിലുകളും എണ്ണിപ്പറച്ചിലുകളും എങ്ങോ ചെന്ന് നങ്കൂരമിട്ടു. കഴുക്കോലിന്റെ മുകളില്‍ പറ്റിപ്പിടിച്ച് ഈയാം പാറ്റകളുടെ ശവശരീരങ്ങള്‍ അയാളെ ഓര്‍മിപ്പിച്ചു: "നീയും ഞാനും പാറ്റേം പല്ലീമെല്ലാം ബലികളാ കേട്ടോ."
മഴ ആരോഹണാവരോഹണ തലങ്ങളില്‍ പെയ്തു.
ക്ഷണ നേരം ....
വെള്ളം ഒന്നിളകി മറിഞ്ഞു.
വൃദ്ധന്‍ വെള്ളത്തോടെന്ന പോലെ പറഞ്ഞു:
"എന്താ അവിടുത്തേക്ക്‌ ഈ എന്നെയും വേണമെണോ? എടുത്താട്ടെ." വെള്ളം ഒരു തവണ കൂടി ഇളകി മറിഞ്ഞു. ശാന്തം.
ജലപ്പരപ്പിനു മുകളില്‍ മൗനസമുദ്രം മാത്രം. വെള്ളമിറങ്ങി.
മകന്‍ തന്റെ വീട്ടിലെത്തി. ഒരു മൃതദേഹം!
അന്താളിപ്പോടെ ആ മുഖം അവന്‍ മനസ്സിലാക്കി. അച്ഛന്‍!
അതെ, വേദമാണിക്യം ആയിരുന്നു അത്. ആഗ്രഹിച്ചതെല്ലാമേകിയ ദൈവത്തിന്റെ തിരുമുഖമാവാം അയാളുടെ മരണ ചിന്തയില്‍. മരണത്തിനും അയാള്‍മന്ദഹാസത്തിന്റെ ശുദ്ധതയേകി. ദേവതയുടെ അവസാന ബലിയെന്ന സംതൃപ്തിയോടെ

0 comments:

Post a Comment